വർക്കല: നടയറ നൂറുൽ ഇസ്ലാം മദ്രസ കമ്മിറ്റിയുടെയും മിലാദെഷെരീഫ് കമ്മിറ്റിയുടെയും സംയുക്ത ആഭിമുഖ്യത്തിൽ നബിദിനാഘോഷം കേരള മുസ്‌ലിം ജമാഅത്ത് ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് കടക്കൽ അബ്ദുൽ അസീസ് മൗലവി ഉദ്ഘാടനം ചെയ്തു.നൂറുൽ ഇസ്‌ലാം മദ്റസ പ്രസിഡന്റ് വൈ. ആർ. മുബാഷ് അദ്ധ്യക്ഷത വഹിച്ചു.സെക്രട്ടറി അബ്ബാസ് നസറുള്ള, അസ്സയ്യിദ് മുസ്തഫ കോയ തങ്ങൾ അൽ ഐദറൂസി, നടയറ മുസ്‌ലിം ജമാഅത്ത് ചീഫ് ഇമാം അൽ ഹഫീസ് സഹ്ൽ അസ്ഹരി, മിലാദേഷെരീഫ് കമ്മിറ്റി ജനറൽ കൺവീനർ യൂസഫ് തൊടിയിൽ,സലാഹുദ്ധീൻ സഖാഫി, സയ്യിദ് മുഹമ്മദ് ജൗഹരി, മുൻ ജമാഅത്ത് പ്രസിഡന്റ് എം.എം.ഹസ്സൻ, ജമാഅത്ത് വൈസ് പ്രസിഡന്റ് അബ്ദുള്ള ഹാജി,ജോയിന്റ് കൺവീനർ നാസർ ബംഗ്ലാവിൽ എന്നിവർ സംസാരിച്ചു.
ഫോട്ടോ:നടയറ നൂറുൽ ഇസ്ലാം മദ്രസ കമ്മിറ്റിയുടെയും മിലാദെഷെരീഫ് കമ്മിറ്റിയുടെയും സംയുക്ത ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച നബിദിനാഘോഷം കേരള മുസ്‌ലിം ജമാഅത്ത് ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് കടക്കൽ അബ്ദുൽ അസീസ് മൗലവി ഉദ്ഘാടനം ചെയ്യുന്നു