തിരുവനന്തപുരം: കേരളകൗമുദി ബോധപൗർണമി ക്ലബ്, കോവളം ജനമൈത്രി പൊലീസ്, സ്റ്റുഡന്റ് പൊലീസ് കേഡറ്റ്സ് വാഴമുട്ടം ഗവ.ഹൈസ്കൂൾ,കോവളം കീസ്റ്റോൺ ഡിസ്ട്രിബ്യൂട്ടേഴ്‌സ് എന്നിവ സംയുക്തമായി വാഴമുട്ടം ഗവ.ഹൈസ്കൂളിൽ വ്യക്തിത്വ വികസന സെമിനാർ സംഘടിപ്പിക്കും. ഇന്ന് വൈകിട്ട് 3ന് ഫോർട്ട്‌ അസിസ്റ്റന്റ് കമ്മീഷണർ ഷിബു.എൻ ഉദ്ഘാടനം ചെയ്യും.സ്കൂൾ പി.ടി.എ പ്രസിഡന്റ്‌ വെള്ളാർ സാബു അദ്ധ്യക്ഷത വഹിക്കും. കേരളകൗമുദി യൂണിറ്റ് ചീഫ് എസ്.വിക്രമൻ കുട്ടികൾക്ക് ബോധപൗർണമി സന്ദേശം നൽകും. മുൻ ജലവിഭവവകുപ്പ് ഡയറക്ടർ ഡോ.സുഭാഷ് ചന്ദ്ര ബോസ് വ്യക്തിത്വ വികസന ക്ലാസെടുക്കും. ഹെഡ്മിസ്ട്രസ് ‌ജി.എസ്.ശ്രീജ,കോവളം എസ്.എച്ച്.ഒ വി.ജയപ്രകാശ്, സബ് ഇൻസ്‌പെക്ടർ ടി.ബിജു,കേരളകൗമുദി സീനിയർ സർക്കുലേഷൻ മാനേജർ എസ്.സേതുനാഥ്‌, ടി.സജിതാറാണി,എസ്.രാഖി,ഡോ.എസ്.ഷിജു,കേരളകൗമുദി അസിസ്റ്റന്റ് സർക്കുലേഷൻ മാനേജർമാരായ എസ്.ആർ.സുജിത്,എം.കെ.മനു എന്നിവർ പങ്കെടുക്കും.