തിരുവനന്തപുരം: എസ്.എൻ.ഡി.പി യോഗം പട്ടം ശാഖയുടെ ആഭിമുഖ്യത്തിൽ 171 -ാമത് ശ്രീനാരായണ ഗുരുദേവ ജയന്തി ആഘോഷത്തിന്റെ ഭാഗമായി ദീപാലങ്കാര സ്വിച്ച് ഓൺ കർമ്മം പത്രാധിപർ കെ.സുകുമാരൻ സ്മാരക തിരുവനന്തപുരം യൂണിയൻ സെക്രട്ടറി ആലുവിള അജിത്ത് നിർവഹിച്ചു.കെ.മോഹനൻ,എസ്.അജയഘോഷ്,എസ്.ആർ.രാജ് മോഹൻ,എസ്.സുരേന്ദ്രൻ,ബി.എൽ.കാർവർണ്ണൻ,എസ്.വി.ജയറാം,പി.ഗോപകുമാർ എന്നിവർ പങ്കെടുത്തു. ഗുരുദേവ ജയന്തി ദിനത്തിൽ സമൂഹ പ്രാർത്ഥന,ഗുരുദേവ കീർത്തനങ്ങളുടെ ആലാപനം,പായസ വിതരണം, വിദ്യാഭ്യാസ അവാർഡ് വിതരണം എന്നിവ ഉണ്ടായിരിക്കും. ശാഖാ പ്രസിഡന്റ് എൽ.എസ്.സിബു,സെക്രട്ടറി ആർ.രമേഷ്,ഷിബുഭാസ്കർ എന്നിവരെ ഉൾപ്പെടുത്തി ജയന്തി ആഘോഷ കമ്മിറ്റി രൂപീകരിച്ചതായി കൺവീനർ വി.ബിനു അറിയിച്ചു.