ആര്യനാട്: കോട്ടയ്ക്കകം വാർഡ് മെമ്പർ ശ്രീജയുടെ അനുശോചനയോഗം മുൻ കെ.പി.സി.സി പ്രസിഡന്റ് എം.എം.ഹസൻ ഉദ്ഘാടനം ചെയ്തു.കേരളത്തിലുടനീളം കോൺഗ്രസ് നേതാക്കളെയും,എതിരെ നിൽക്കുന്നവരെയും വ്യക്തിഹത്യ നടത്തി കൊല്ലുക എന്ന രാഷ്ട്രീയ നയം സി.പി.എം തുടർന്ന് വരികയാണെന്ന് അദ്ദേഹം പറഞ്ഞു.ആര്യനാട് ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ഉവൈസ്ഖാൻ അദ്ധ്യക്ഷത വഹിച്ചു.വിതുര ശശി,ജലീൽ മുഹമ്മദ്,വിനോബ താഹ,വിദ്യാസാഗർ,സി.ജ്യോതിഷ് കുമാർ,ശ്രീജ ഹരി,എസ്.കെ.രാഹുൽ,പുളിമൂട്ടിൽ ബി.രാജീവൻ,കെ.കെ.രതീഷ്,മണ്ണാറം പ്രദീപ്,കുളപ്പട ഫിറോസ്,കോട്ടൂർ സന്തോഷ്, ഭുവനചന്ദ്രൻ നായർ,സുരേന്ദ്രൻ ചേരപ്പളളി, ഇ.രാധാകൃഷ്ണൻ,എ.എം.ഷാജി,കാനക്കുഴി അനിൽകുമാർ,ശ്രീരാഗ്.എസ്.വി, എസ്.പ്രഭാസുതൻ,എ.നാസറുദീൻ,സുരേഷ് ബാബു എന്നിവർ പങ്കെടുത്തു.
ക്യാപ്ഷൻ: അനുശോചനയോഗം മുൻ കെ.പി.സി.സി പ്രസിഡന്റ് എം.എം.ഹസൻ ഉദ്ഘാടനം ചെയ്യുന്നു