തിരുവനന്തപുരം:കെ എസ് ഇ ബി എൽ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായി മിൻഹാജ് ആലം ഇന്നലെ ചുമതലയേറ്റു. 1996 ബാച്ച് കേരള കേഡർ ഐ.എ.എസ് ഉദ്യോഗസ്ഥനായ അദ്ദേഹം ബീഹാർ സ്വദേശിയാണ്. നിലവിൽ വനം വന്യജീവി വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയാണ്.