കല്ലമ്പലം: കരവാരം ഗ്രാമപഞ്ചായത്തിൽ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ആധുനിക സൗകര്യങ്ങളോടെ നവീകരിച്ച ഓഡിറ്റോറിയത്തിന്റെ ഉദ്ഘാടനം മന്ത്രി കെ.കൃഷ്ണൻകുട്ടി നിർവഹിച്ചു. ഒ.എസ്. അംബിക എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സജീർ രാജകുമാരി സ്വാഗതവും കിളിമാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബി.പി. മുരളി മുഖ്യപ്രഭാഷണവും നടത്തി. മുൻ അഡീഷണൽ ചീഫ് സെക്രട്ടറി രാജീവ് സദാനന്ദൻ ഐ.എ.എസ്,ഡിസ്ട്രിക്ട് പ്ലാനിംഗ് ഓഫീസർ കലാമുദ്ദീൻ,പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലതിക പി. നായർ തുടങ്ങിയവർ പങ്കെടുത്തു.