1

വിഴിഞ്ഞം: അദാനി വിഴിഞ്ഞം തുറമുഖ കമ്പനിയുടെ സാമൂഹ്യ പ്രതിബദ്ധതാ വിഭാഗത്തിനുകീഴിൽ തൊഴിൽ നൈപുണ്യ പരിശീലനം നടത്തിവരുന്ന അദാനി സ്കിൽ ഡെവലപ്പ്മെന്റ് സെന്ററിൽ വനിത ഉദ്യോഗാർത്ഥികൾക്ക് ആർത്തവ ആരോഗ്യം,ശുചിത്വം, പരിഹാരം എന്നിവയെക്കുറിച്ച് ബോധവത്കരണം സംഘടിപ്പിച്ചു. കെയർ ആൻഡ് സേഫുമായി ചേർന്ന് നടത്തിയ പരിപാടിയിൽ ഡോ.ശങ്കർഅയ്യർ,സൗമ്യ എന്നിവർ ക്ലാസെടുത്തു. ആർത്തവ സമയത്ത് പാലിക്കേണ്ട വ്യക്തി ശുചിത്വത്തെക്കുറിച്ചും ആരോഗ്യ പ്രശ്നങ്ങളെക്കുറിച്ചും പ്രതിപാദിച്ചു.അദാനി സ്കിൽ ഡെവലപ്പ്മെന്റ് സെന്ററിലെ ടീം അംഗങ്ങളാണ് നേതൃത്വം നൽകിയത്.