വർക്കല: ഗണേശ സമിതിയുടെ നേതൃത്വത്തിൽ ഗണേശോത്സവ ടെമ്പിൾ ട്രസ്റ്റിന്റെയും ഔഷധ ഗണപതി ക്ഷേത്രത്തിന്റെയും സഹകരണത്തോടെ വർക്കല പാപനാശത്ത് നടന്ന ഗണേശവിഗ്രഹ നിമഞ്ജന ഘോഷയാത്രയുടെ സമാപനസമ്മേളനം കേന്ദ്ര അനിമൽ ബോർഡ് ചെയർമാൻ എസ്.കെ.മിത്തൽ ഉദ്ഘാടനം ചെയ്തു. അനർട്ട് മുൻ ഡയറക്ടർ ഡോ.എം.ജയരാജു അദ്ധ്യക്ഷത വഹിച്ചു. ചിന്തമണി ആശ്രമം മഠാധിപതി മാതാ അംബിക ചൈതന്യമയി,സ്വാമി സത് സ്വരൂപാനന്ദ (മാർഗദർശി മണ്ഡൽ സംസ്ഥാന ജനറൽ സെക്രട്ടറി),വിജയകുമാർ (വിജയ കൺവെൻഷൻ സെന്റർ) കരിച്ചിയിൽ ശ്രീഗണേശോത്സവ ടെമ്പിൾ ട്രസ്റ്റ് ചെയർമാൻ വക്കം അജിത്,ദേശപാലൻ പ്രദീപ് (ആദിത്യ ഗ്രൂപ്പ് ) സന്തോഷ് കുമാരൻ ഉണ്ണിത്താൻ (സനാതന ധർമ്മ ദേവസ്വം ട്രസ്റ്റ് പത്തനംതിട്ട), പനയറ ജയചന്ദ്രൻ (ആത്മീയ പ്രഭാക്ഷകൻ), കിഴക്കില്ലം രാജേഷ് നമ്പൂതിരി (ഗണേശോത്സവ സമിതി പ്രസിഡന്റ് ) എന്നിവർ സംസാരിച്ചു. പൂജാ ചടങ്ങുകൾക്ക് ശേഷം
ഗണേശവിഗ്രഹങ്ങൾ പാപനാശം കടലിൽ നിമഞ്ജനം ചെയ്തു.