തിരുവനന്തപുരം: മഹാത്മാഗാന്ധി സർവകലാശാലയുടേയും കാസർഗോഡ്‌ കേന്ദ്ര സർവകലാശാലയുടെയും മുൻ വൈസ്ചാൻസലർ ഡോ.ജാൻസി ജെയിംസ് രചിച്ച രണ്ട് കൃതികളുടെ പ്രകാശനം വൈ.എം.സി.എ ഹാളിൽ നടന്നു. വല്ലത്ത് ബുക്സ് പ്രസിദ്ധീകരിച്ച എംപവറിംഗ് സബ്‌വേർഷൻസ് എസേയ്‌സ് ഓൺ വിമൻസ് റൈറ്റിംഗ് എന്ന കൃതിയുടെ പ്രകാശനം മുൻ ചീഫ് സെക്രട്ടറി കെ. ജയകുമാറും പ്രിയദർശിനി പബ്ലിക്കേഷൻസ് പ്രസിദ്ധീകരിച്ച എക്‌സ്‌പൊസിഷൻസ് : എസേയ്‌സ് ഓൺ ലാംഗ്വേജ് ആൻഡ് കൾച്ചറിന്റെ പ്രകാശനം മുൻ അംബാസഡർ ടി.പി. ശ്രീനിവാസനും നിർവഹിച്ചു. എംപവറിംഗ് സബ്‌വേർഷൻസ് എസേയ്‌സ് ഓൺ വിമൻസ് റൈറ്റിംഗിന്റെ ആദ്യപ്രതി ഹേമാനായരും എക്‌സ്‌പൊസിഷൻസ് : എസേയ്‌സ് ഓൺ ലാംഗ്വേജ് ആൻഡ് കൾച്ചറിന്റെ ആദ്യപ്രതി മുരളി ശിവരാമകൃഷ്ണനും സ്വീകരിച്ചു. പ്രിയദർശിനി പബ്ലിക്കേഷൻസ് വൈസ് ചെയർമാനും കെ.പി.സി.സി ജനറൽ സെക്രട്ടറിയുമായ പഴകുളം മധു അദ്ധ്യക്ഷത വഹിച്ചു.വല്ലത്ത് ബുക്ക്സ് മാനേജിംഗ് ഡയറക്ടർ കല്യാണി വല്ലത്ത് സ്വാഗതവും വല്ലത്ത് എഡ്യുക്കേഷന്റെ ഡയറക്ടർ സുദീപ് എൻ.നന്ദിയും പറ‍ഞ്ഞു.