തിരുവനന്തപുരം: കേരള ആംബുലൻസ് ഡ്രൈവേഴ്സ് ആൻഡ് ടെക്നീഷ്യൻസ് അസോസിയേഷൻ സാംസ്കാരിക സമ്മേളനം മന്ത്രി വി.ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു.ആംബുലൻസ് മേഖലയിലെ ജീവനക്കാർക്കുള്ള ഇൻഷുറൻസ് പദ്ധതിയുടെ ഉദ്ഘാടനം വി.ജോയി എം.എൽ.എ നിർവഹിച്ചു.സംസ്ഥാന പ്രസിഡന്റ് അജിൽ മണിമുത്ത് അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി അഭിലാഷ് പാങ്ങോട്, ഡോ.പ്രമോദ് പയ്യന്നൂർ, ഡോ.ശ്രീജിത്ത് എൻ.കുമാർ,എസ്.പി.സുബ്രഹ്മണ്യൻ, ശ്രീജിത്ത് പലേരി, ഗോപൻ ശാസ്തമംഗലം, ശ്രീകുമാർ, ഫാദർ ജോർജ് ജോഷ്വാ, മാത്യു പുനലൂർ,ഷിജു പത്തനാപുരം, ലിജു കൊട്ടാരക്കര,വിജയൻ മുരുക്കുംപുഴ,ആദിൽ മുഹമ്മദ്, ഷൈൻ രാജ്, സുമ,ജലീൽ വെഞ്ഞാറമൂട് തുടങ്ങിയവർ പങ്കെടുത്തു.