ചിറയിൻകീഴ്: ആൾതാമസമില്ലാത്ത വീടിന്റെ കതക് കുത്തിത്തുറന്ന് 107 ഗ്രാം സ്വർണവും 1,15000 രൂപയും എ.ടി.എം കാർഡും 60000 രൂപയുടെ വാച്ചും മോഷ്ടിച്ചു. ചിറയിൻകീഴ് ഒറ്റപ്ലാമുക്ക് ഷാരോൺ ഡെയിലിൽ ക്ലമന്റ് പെരേര - സുശീല ദമ്പതികളുടെ വീട്ടിലാണ് വ്യാഴാഴ്ച പുലർച്ചയേടെ മോഷണം നടന്നത്. ബെഡ്റൂമിലെ ഷെൽഫുകളിൽ സൂക്ഷിച്ചിരുന്ന സ്വർണവും പണവുമാണ് മോഷണം പോയത്. ദമ്പതികളുടെ
വിദേശത്തയിരുന്ന മകളുടെ കുടുംബം മരുമകന്റെ ചികിത്സയ്ക്കായി നാട്ടിലെത്തിയിരുന്നു. ഇതിന്റെ ഭാഗമായി
കഴിഞ്ഞ രണ്ടാഴ്ചയായി ഇവർ കിഴുവിലം പുരവൂരിലെ മകളുടെ വീട്ടിലായിരുന്നു താമസം. ഇന്നലെ ഒറ്റപ്ലാ മുക്കിലെ വീട്ടിലെത്തിയപ്പോഴാണ് മോഷണം നടന്ന വിവരം അറിഞ്ഞത്. കുടുംബത്തിന്റെ പരാതിയിൽ ചിറയിൻകീഴ് പൊലീസ് പരിശോധനനടത്തി.