vanitha-theatre-ulghadana

കല്ലമ്പലം: ഒറ്റൂർ പഞ്ചായത്തിൽ സ്ത്രീ ശാക്തീകരണത്തിന്റെ ഭാഗമായി വനിതകളുടെ കലാപരമായ കഴിവുകൾ വികസിപ്പിച്ച് വിവിധ കലാപരിപാടികൾ അവതരിപ്പിക്കുന്നതിനായി വനിതാ തിയേറ്റർ ആരംഭിച്ചു. ഞെക്കാട് വൊക്കേഷൻ ഹയർ സെക്കൻഡറി സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് ഒ.എസ് അംബിക എം.എൽ.എ ചടങ്ങ് ഉദ്ഘാടനം ചെയ്തു. ഒറ്റൂർ പഞ്ചായത്ത് പ്രസിഡന്റ് പി.ബീന അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തംഗം വി.പ്രിയദർശിനി മുഖ്യാതിഥിയായി. വികസനകാര്യ സ്റ്റാൻഡിംഗ് ചെയർപേഴ്സൺ ഒ.ലിജ,വാർഡ് മെമ്പർമാരായ ഷിബി,ഷിനി,ലളിതാംബിക,പഞ്ചായത്ത് സെക്രട്ടറി ശ്രീലേഖ,ഐ.സി.ഡി.സി സൂപ്പർവൈസർ ജെൻസി,ചിത്ര,വനിതാ കൂട്ടായ്മ പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു. പ്രശസ്ത സംവിധായകൻ സാം ജോർജ് പരിശീലനം നൽകി സംവിധാനം ചെയ്ത പെണ്ണൊരു തീ എന്ന നൃത്തസംഗീത നാടകം വനിതാ തിയേറ്ററിലെ കലാകാരികൾ അവതരിപ്പിച്ചു.