തിരുവനന്തപുരം: ആർ.എസ്.പി മുൻ ദേശീയ ജനറൽ സെക്രട്ടറിയും മുൻമന്ത്രിയും തൊഴിലാളി നേതാവുമായിരുന്ന കെ.പങ്കജാക്ഷന്റെ ചരമ വാർഷികത്തോടനുബന്ധിച്ച് ആർ.എസ്.പി ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം മുൻ കെ.പി.സി.സി പ്രസിഡന്റ് എം.എം.ഹസൻ ഉദ്ഘാടനം ചെയ്തു.മുൻ മന്ത്രി ബാബു ദിവാകരൻ അദ്ധ്യക്ഷത വഹിച്ചു. ഇറവൂർ പ്രസന്നകുമാർ,കെ.എസ്.സനൽകുമാർ,കെ.ജയകുമാർ,വി.ശ്രീകുമാരൻ നായർ,വിനോബാ താഹ,കോരാണി ഷിബു,ചാക്ക വിജയകുമാർ എന്നിവർ പങ്കെടുത്തു.