1

പോത്തൻകോട്: ജാതിമത വ്യത്യാസങ്ങൾക്കതീതമായി മനുഷ്യനെ ഒന്നായി കാണുന്ന നവലോകമാണ് കരുണാകര ഗുരുവിന്റെ ദർശനമെന്ന് ബിലിവേഴ്സ് ഈസ്റ്റേൺ ചർച്ച് പരമാദ്ധ്യക്ഷൻ ഡോ.സാമുവൽ മാർ തിയോഫിലസ് മെത്രാപ്പൊലീത്ത. ശാന്തിഗിരി ആശ്രമത്തിൽ നവപൂജിതം പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം അദ്ധ്യക്ഷത വഹിച്ചു. കൊടിക്കുന്നിൽ സുരേഷ് എം.പി മുഖ്യപ്രഭാഷണം നടത്തി.യു.എ.ഇ അബ്ദുള്ള ഇൻവെസ്റ്റ്‌മെന്റ് ഗ്രൂപ്പ് ചെയർമാൻ ഡോ.ബു.അബ്ദുള്ള,ശാന്തിഗിരി ആശ്രമം പ്രസിഡന്റ് സ്വാമി ചൈതന്യ ജ്ഞാന തപസ്വി,ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി,ചെമ്പഴന്തി ശ്രീനാരായണ ഗുരുകുലം സ്വാമി സത്യാനന്ദ തീർത്ഥ, എം.പിമാരായ ഇ.ടി.മുഹമ്മദ് ബഷീർ,അഡ്വ.എ.എ.റഹീം,എം.എൽ.എമാരായ വി.ജോയി,ഐ.ബി.സതീഷ്,പി.സി.വിഷ്ണുനാഥ്, സ്പീക്കർ എം.വിജയകുമാർ,മുൻ മന്ത്രി വി.എസ്.ശിവകുമാർ,തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ.പി.എസ്.പ്രശാന്ത്,മുൻ എം.എൽ.എമാരായ അഡ്വ.എം.എ.വാഹിദ്,ഇ.എസ്.ബിജിമോൾ,പോത്തൻകോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.ആർ.അനിൽകുമാർ,ആർട്സ് ജനറൽ സെക്രട്ടറി ജോർജ് സെബാസ്റ്റ്യൻ,ശാന്തിഗിരി ഫൗണ്ടേഷൻ സി.ഇ.ഒ പി.സുദീപ്,സ്വാമി ഗുരുസവിധ് തുടങ്ങിയവർ പങ്കെടുത്തു.

പരേതനായ ജി.ജനാർദ്ദനൻ മേനോൻ രചിച്ച 'വിസ്ഡം ബ്ലോസംസ് ഇൻ റിമമ്പറൻസ്' എന്ന പുസ്തകത്തിന്റെ പ്രകാശനവും നടന്നു.

നവപൂജിതം ദിനമായ ഇന്നലെ താമരപ്പർണശാലയിൽ സന്യാസസംഘത്തിന്റെ പ്രത്യേക പുഷ്പാഞ്ജലിയോടെ പ്രാർത്ഥനാചടങ്ങുകൾക്ക് തുടക്കമായി. ആശ്രമം പ്രസിഡന്റ് സ്വാമി ചൈതന്യ ജ്ഞാന തപസ്വിയുടെയും ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാന തപസ്വിയുടെയും നേതൃത്വത്തിൽ ഗുരുധർമ്മ പ്രകാശസഭ അംഗങ്ങൾ ധ്വജാരോഹണം നടത്തി. പുഷ്പസമർപ്പണത്തിൽ വ്രതാനുഷ്ഠാനങ്ങളോടെ ഗുരുഭക്തർ പങ്കെടുത്തു. ഉച്ചയ്ക്ക് ഗുരുദർശനവും വിവിധ സമർപ്പണങ്ങളും നടന്നു.