വർക്കല: സമഗ്ര ആരോഗ്യസുരക്ഷാ ക്യമ്പെയിൻ യുവജനങ്ങളിലൂടെ എന്ന സന്ദേശമുയർത്തി ശിവഗിരി ശ്രീനാരായണ കോളേജിലെ എൻ.എസ്.എസ് യൂണിറ്റ് വിദ്യാർത്ഥികൾ കേരള എയ്ഡ്സ് കൺട്രോൾ സൊസൈറ്റിയുടെയും കെ.എസ്.ആർ.ടി.സിയുടെയും സഹകരണത്തോടെ വിവിധ പരിപാടികൾ സംഘടിപ്പിച്ചു.വർക്കല റെയിൽവേ സ്റ്റേഷന് നടന്ന യുവജാഗരൺ പരിപാടി പ്രിൻസിപ്പൽ ഡോ.എസ്. ഷീബ ഉദ്ഘാടനം ചെയ്തു.വർക്കല താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ.വി.അനിൽ ബോധവത്കരണ പ്രഭാഷണം നടത്തി.ഐ.ഇ.സി ക്യാമ്പയിൻ കോ ഓർഡിനേറ്റർ ഡോ.കൃഷ്ണകുമാർ,എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ പി.കെ.സുമേഷ്,വർക്കല എക്സൈസ് അസിസ്റ്റന്റ് ഇൻസ്പെക്ടർ കെ.എ.സെബാസ്റ്റ്യൻ, എക്സൈസ് ഓഫീസർമാരായ ബി. ദീപ്തി, ഡി. ദീപ്തി, ആറ്റിങ്ങൽ വലിയ കുന്ന് ഹോസ്പിറ്റൽ കൗൺസിലർ ഫസീല,കൃഷ്ണ എന്നിവർ സംസാരിച്ചു.മജീഷ്യൻ കെ.സി. ബോസ് മാജിക് അവതരിപ്പിച്ചു. എൻ.എസ്.എസ് വോളന്റിയേഴ്സായ ശ്രീരശ്മി, ഗായത്രി, അനഘ ബിനു, ആദിത്യ, പ്രീതി, വിദ്യ, അതുല്യ,സാന്ദ്ര എന്നിവർ ഫ്ലാഷ് മോബ് അവതരിപ്പിച്ചു. എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ ഡോ.ജി.എസ്. ബബിത, ഇമേജ്സെൻ, അഭയ്, ആർ. നന്ദുകൃഷ്ണൻ, സച്ചിൻ, നന്ദു.കെ, സരോഷ്മ, ഇന്ദു ബാല, ശരത് എന്നിവർ നേതൃത്ത്വം നൽകി.