aa

തിരുവനന്തപുരം: ടീച്ചേഴ്സ് ആൻഡ് ചാരിറ്റബിൾ വർക്കേഴ്സ് അസോസിയേഷന്റെ സുമിത്രം കൈത്താങ്ങ് പദ്ധതിയുടെ ഭാഗമായി നിർദ്ധന കുടുംബങ്ങളിലെ ഭിന്നശേഷിക്കാരുടെയും കിടപ്പുരോഗികളുടെയും ഗൃഹസന്ദർശനവും ഓണക്കോടി വിതരണവും സാമൂഹ്യനീതി വകുപ്പ് ഡയറക്ടർ ഡോ.അരുൺ.എസ്.നായർ ഉദ്ഘാടനം ചെയ്തു.ഐ.എം.ജി ഡയറക്ടറും മുൻചീഫ് സെക്രട്ടറിയും സുമിത്രം സംസ്ഥാന രക്ഷാധികാരിയുമായ കെ.ജയകുമാർ അദ്ധ്യക്ഷനായി.സുമിത്രം സംസ്ഥാന പ്രസിഡന്റ് കെ.ശാന്തശിവൻ,ജില്ലാ പ്രസിഡന്റ് പ്രേമകുമാരി,ജില്ലാ സെക്രട്ടറി പി.കെ.ശശികുമാർ,ജില്ലാ വൈസ് പ്രസിഡന്റ് മൈലം രാധാകൃഷ്ണൻ,ആശാ വർക്കേഴ്സ് പ്രതിനിധി മണികുമാരി എന്നിവർ പങ്കെടുത്തു.