തിരുവനന്തപുരം: ലോക്സഭ,നിയമസഭ തിരഞ്ഞെടുപ്പുകൾ ഒരുമിച്ച് നടത്തണമെന്ന നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിൽ 'വികസിത ഭാരതത്തിനായി ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ്' എന്ന പേരിൽ ഇന്ന് ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിലെ ഒളിമ്പിയ ചേമ്പേഴ്സിൽ വിദ്യാർത്ഥി യുവജന നേതൃസമ്മേളനം നടത്തും.ഉച്ചയ്ക്ക് 2ന് സുപ്രീം കോടതിയിലെ മുതിർന്ന അഭിഭാഷകനും ബി.ജെ.പി ദേശീയ വക്താവുമായ ഗൗരവ് ഭാട്ടിയ ഉദ്ഘാടനം ചെയ്യും. മുൻ ഡി.ജി.പി ആർ.ശ്രീലേഖ,ഓക്സ്‌ഫോർഡ് സർവകലാശാല വിദ്യാർത്ഥി യൂണിയൻ മുൻ അദ്ധ്യക്ഷ രശ്മി സാമന്ത്,മുൻ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ,ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് സംസ്ഥാന കൺവീനർ ഒ.നിധീഷ് തുടങ്ങിയവർ പങ്കെടുക്കും.