തിരുവനന്തപുരം: വേങ്ങോട് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ അയ്യങ്കാളിയുടെ ജന്മദിനാഘോഷം സംഘടിപ്പിച്ചു. വേങ്ങോട് ജംഗ്ഷനിൽ അയ്യങ്കാളിയുടെ ഛായാചിത്രം സ്ഥാപിച്ച ശേഷം പുഷ്പാർച്ചന നടത്തി. മണ്ഡലം പ്രസിഡന്റ് എം.ആർ.ഷാനവാസ് അദ്ധ്യക്ഷത വഹിച്ചു. ഐ.എൻ.ടി.യു.സി സംസ്ഥാന സമിതി അംഗവും ജില്ലാ സെക്രട്ടറിയുമായ ആർ.എസ്.വിനോദ് മണി,ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറി മഞ്ഞമല ബാബു,ദളിത് കോൺഗ്രസ് ജില്ലാ സെക്രട്ടറി മുരളി,മണ്ഡലം സെക്രട്ടറിമാരായ സജിത്ത് കല്ലുവെട്ടി,ഷാജി,ഭാരവാഹികളായ സലാഹുദ്ദീൻ,ഇബ്രാഹിം കുട്ടി,ദേവരാജൻ,വിജയൻ തുടങ്ങിയവർ പങ്കെടുത്തു.