ചിറയിൻകീഴ്: ആൽത്തറമൂട് നാട്ടുവാരം എൻ.എസ്.എസ് കരയോഗത്തിലെ കസ്തൂർബ എൻ.എസ്.എസ് വനിതാ സമാജത്തിന്റെ ആഭിമുഖ്യത്തിൽ 'തിരുവോണത്തിരുമുറ്റത്ത് 2025" ഓണാഘോഷം സംഘടിപ്പിച്ചു. കരയോഗമന്ദിരത്തിലും ആൽത്തറമൂട് മൈതാനത്തുമായി നടന്ന പരിപാടികൾ കരയോഗം പ്രസിഡന്റ് എം.ഭാസ്കരൻ നായർ നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്തു. വനിതാ സമാജം പ്രസിഡന്റ് എം.എസ്.വസന്തകുമാരി അദ്ധ്യക്ഷത വഹിച്ചു. കരയോഗം സെക്രട്ടറി പാലവിള സുരേഷ് തിരുവോണ സന്ദേശം നൽകി. കരയോഗം പ്രസിഡന്റ് ആർ.രാമചന്ദ്രൻ നായർ മുഖ്യപ്രഭാഷണം നടത്തി.കരയോഗം ട്രഷറർ ജെ.രഘുകുമാർ,ജോയിന്റ് സെക്രട്ടറി അമ്പു ശ്രീസുമം,വനിതാ സമാജം സെക്രട്ടറി ഇൻചാർജ് സ്വപ്ന ജയചന്ദ്രൻ,എൻ.എസ്.എസ് ധനശ്രീ വനിതാസംഘം ഭാരവാഹികളായ സിന്ധു പാലവിള,കുസുമം അമ്പു,ശ്രീദേവി തുടങ്ങിയവർ പങ്കെടുത്തു.