photo

നെടുമങ്ങാട്: നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച തൊഴിൽമേള മന്ത്രി വി.ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു.ബ്ലോക്ക് പരിധിയിൽ വരുന്ന 5 ഗ്രാമപഞ്ചായത്തുകളിലെ മുന്നൂറോളം തൊഴിലന്വേഷകരും തൊഴിൽദായകരായ മുപ്പതോളം സ്ഥാപനങ്ങളുടെ പ്രതിനിധികളും മേളയിൽ പങ്കെടുത്തു.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.അമ്പിളി അദ്ധ്യക്ഷത വഹിച്ചു.പനവൂർ പഞ്ചായത്ത് പ്രസിഡന്റ് എസ്.മിനി,കരകുളം പഞ്ചായത്ത് പ്രസിഡന്റ് യു.ലേഖാറാണി,ബ്ലോക്ക് വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ടി.ആർ.ചിത്രലേഖ,ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വി.ആർ.ഹരിലാൽ,ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ആർ.ചിത്രലേഖ,ശ്രീകല,വിജയൻ നായർ തുടങ്ങിയവർ പങ്കെടുത്തു.ബ്ലോക്ക് വൈസ് പ്രസിഡന്റ് വൈശാഖ് സ്വാഗതവും സെക്രട്ടറി വിനോദ് കുമാർ നന്ദിയും പറഞ്ഞു.