പാറശാല:കേരളത്തിലെ ആരോഗ്യ മേഖല ലോക നിലവാരത്തിലേക്ക് ഉയർത്താനുള്ള ശ്രമങ്ങളാണ് സർക്കാരിന്റെതെന്നും അതിന്റെ ഭാഗമായിട്ടാണ് പ്രൈമറി ഹെൽത്ത് സെന്ററുകൾ മുതൽ മെഡിക്കൽ കോളേജ് ആശുപത്രികൾ വരെയുള്ള സ്ഥാപനങ്ങളിൽ നടത്തിവരുന്ന വികസന പ്രവർത്തനങ്ങളെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പാറശാല താലൂക്ക് ഹെഡ്ക്വാർട്ടേഴ്സ് ആശുപത്രിയിൽ 46 കോടി ചെലവാക്കി നിർമ്മി ച്ച ബഹുലനില മന്ദിരത്തിന്റെ ഉദ്ഘാടനം നിർവഹിച്ച ശേഷം പൊതുസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.ആരോഗ്യ മേഖലയിലെ വികസനങ്ങൾ പതിനായിരം കോടി കടന്നതായും അദ്ദേഹം ഓർമിപ്പിച്ചു. മന്ത്രി വീണാജോർജ്ജ് അദ്ധ്യക്ഷത വഹിച്ചു.കെ.ആൻസലൻ എം.എൽ.എ,ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഡി.സുരേഷ്‌കുമാർ,ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ വി.ആർ.സലൂജ,പാറശാല ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എൽ.മഞ്ചുസ്മിത, മറ്റ് ത്രിതല പഞ്ചായത്ത് അംഗങ്ങൾ,ആരോഗ്യ വകുപ്പ് ഡയറക്ടർ ഡോ.റീന.കെ.ജെ, പാറശാല താലൂക്ക് ഹെഡ്ക്വാർട്ടേഴ്‌സ് ആശുപത്രി സൂപ്രണ്ട് നിത.എസ്.നായർ,വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു. സി.കെ.ഹരീന്ദ്രൻ എം.എൽ.എ സ്വാഗതവും ജില്ലാ മെഡിക്കൽ ഓഫീസർ ബിന്ദു മോഹൻ നന്ദിയും പറഞ്ഞു.