തിരുവനന്തപുരം: ലീഫ് ആർട്ട് പ്രോജക്ടിന്റെ ആഭിമുഖ്യത്തിൽ മ്യൂസിയം ആർട്ട് ഗാലറിയിൽ പാരമ്പര്യ ചുമർച്ചിത്രകല പ്രദർശനം സംഘടിപ്പിച്ചു.ഡോ.എം.ജി. ശശിഭൂഷൺ ഉദ്‌ഘാടനം ചെയ്തു. ക്യൂറിയേറ്റർ എസ്.എം രഞ്ജു ലീഫ് സ്വാഗതം പറഞ്ഞു.മമ്മിയൂർ കൃഷ്ണൻകുട്ടിനായരുടെ സ്മരണാർത്ഥമാണ് ചിത്രപ്രദർശനം സംഘടിപ്പിച്ചത്.പ്രമുഖ ചിത്രകാരന്മാരായ ജി. അഴിക്കോട്,സുരേഷ് മുതുകുളം,ഡോ.സജു തുരുത്തിൽ,എം.നളിൻബാബു,ഗിരീഷ് മലയാണ്മ, ഉണ്ണി അമ്മക്കാവ്,പ്രിൻസ് തോന്നയ്ക്കൽ,രമേഷ് കോവുമ്മൽ,സുരേഷ് കുന്നുങ്കൽ തുടങ്ങിവരുടെ ചിത്രങ്ങൾ പ്രദർശിപ്പിച്ചു.ഉദ്‌ഘാടനവേദിയിൽ പ്രശസ്ത കലാകാരൻ പെരിങ്ങോട് സുബ്രമണ്യന്റെ ഇടയ്ക്ക മേളവും അരങ്ങേറി.