തിരുവനന്തപുരം: ലാഭമില്ലാത്ത മുന്നൂറ് പോസ്റ്റോഫീസുകൾ സംസ്ഥാനത്ത് സെപ്തംബർ 1 മുതൽ നിറുത്തലാക്കും. രജിസ്റ്റേർഡ് തപാൽ സംവിധാനം സ്പീഡ് പോസ്റ്റിലേക്ക് മാറുന്നതിനാലാണ് ലാഭകരമല്ലാത്ത പോസ്റ്റോഫീസുകൾ നിറുത്തലാക്കുന്നത്. നഗരങ്ങളിൽ രണ്ട് കിലോമീറ്ററിനും ഗ്രാമങ്ങളിൽ മൂന്ന് കിലോമീറ്ററിനും ഇടയിൽ ഒരു ഓഫീസ് മതിയെന്നതാണ് നിർദ്ദേശം. വരവും ചെലവും തമ്മിലുള്ള അനുപാതം 20 ശതമാനത്തിൽ താഴെയുള്ള ഓഫീസുകളാണ് പൂട്ടുന്നത്. കഴിഞ്ഞവർഷം 679.99 കോടിയുടെ ഇടപാടുകളാണ് കേരളത്തിലെ 5,062 പോസ്റ്റ് ഓഫീസുകളിൽ നടന്നത്. ഇത്രയേറെ പോസ്റ്റോഫീസുകൾ ഒറ്റയടിക്ക് നിറുത്തലാക്കുന്നത് ആദ്യമായാണ്.