തിരുവനന്തപുരം: വാതിലുകൾ തുറന്നിട്ടു സർവീസ് നടത്തിയതിനു 4099 ബസുകളിൽ നിന്നായി 12.69ലക്ഷം രൂപ പിഴ ഈടാക്കി. ഓഗസ്റ്റ് 20 മുതൽ 26 വരെ റോഡ് സുരക്ഷാ മാനേജ്‌മെന്റ് ഐ.ജി.യുടെ നേതൃത്വത്തിൽ നടത്തിയ പ്രത്യേക പരിശോധനയിലാണ് നടപടി.
ആകെ 32203 ബസ്സുകളിലാണ് പരിശോധന നടത്തിയത്. ഗതാഗത നിയമങ്ങൾ ലംഘിക്കുന്നത് ശ്രദ്ധയിൽപ്പെട്ടാൽ 974700 1099 എന്ന വാട്സ് ആപ്പ് നമ്പറിൽ അറിയിക്കാം.