k

കോവളം :കെ.പി.സി.സി വിചാർ വിഭാഗ് കോവളം നിയോജകമണ്ഡലം കമ്മിറ്റി വിഴിഞ്ഞം ക്വാർട്ടേഴ്സ് ജംഗ്ഷനിൽ അയ്യങ്കാളി ജന്മദിനാഘോഷം സംഘടിപ്പിച്ചു. അനുസ്മരണ സമ്മേളനം ഡി.സി.സി ട്രഷറർ കെ.വി. അഭിലാഷ് ഉദ്ഘാടനം ചെയ്തു.നിയോജക മണ്ഡലം പ്രസിഡന്റ് മുജീബ് റഹ്മാൻ അദ്ധ്യക്ഷത വഹിച്ചു.കോവളം മണ്ഡലം പ്രസിഡന്റ് വെള്ളാർ മധു,കർഷക കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് മഞ്ഞിലാസ്,ബ്ലോക്ക് ഭാരവാഹികളായ സിദ്ദിഖ്,ജലീൽ മുഹമ്മദ്,നൗഷാദ്,സാഞ്ചു,ജയൻ,വിജയകുമാർ,അൻവർ,സാബു,വഹാബ്,നിസാമുദ്ദീൻ,സൽമാൻ,സക്കീർ ഹുസൈൻ തുടങ്ങിയവർ പങ്കെടുത്തു.