tvm

തിരുവനന്തപുരം: ട്രിവാൻഡ്രം ഹോസ്റ്റ് ലയൺസ് ക്ലബിന്റെ സ്റ്റുഡൻസ് പൊലീസ് കേഡറ്റുകൾക്കായി സംഘടിപ്പിച്ച സെമിനാർ സെക്കൻഡ് വൈസ് ഡിസ്ട്രിക്ട് ഗവർണർ അഡ്വ. ആർ.വി.ബിജു ഉദ്ഘാടനം ചെയ്തു. പട്ടം ഗവ. മോഡൽ ഗേൾസ് ഹൈസ്കൂളിൽ നടന്ന ചടങ്ങിൽ സ്കൂൾ വൈസ് പ്രിൻസിപ്പൽ സജീവ് കുമാർ അദ്ധ്യക്ഷത വഹിച്ചു.ഡ്രഗ് അബ്യുസ് പ്രിവൻഷൻ പ്രിൻസിപ്പൽ സെക്രട്ടറി ടി.ബിജുകുമാർ,സൈബർ സേഫ്റ്റി ഡിസ്റ്റിക് സെക്രട്ടറി അഡ്വ. എസ്.ഗോപിനാഥ്,ക്ലബ് പ്രസിഡന്റ് ടി.ഗോപാലകൃഷ്ണൻ,സെക്രട്ടറി കെ.പി.വിജയകുമാർ,ട്രഷറർ കലാചിത്രരഞ്ജൻ,നീന സുരേഷ്,സ്റ്റുഡന്റ് പൊലീസ് കേഡറ്റ് കോർഡിനേറ്റർ ആശ,റോണി എന്നിവർ പങ്കെടുത്തു.എക്സൈസ് അസി. ഇൻസ്പെക്ടർ ദിലീപ്,റിട്ട. അസിസ്റ്റന്റ് കമ്മിഷണർ വിനയകുമാരൻ നായർ എന്നിവർ ക്ലാസെടുത്തു.