തിരുവനന്തപുരം: ലയൺസ് ഡിസ്ട്രിക്ട് 318എ മലയിൻകീഴ് ലയൺസ് ക്ലബിന്റെ ഭാരവാഹികളുടെ സ്ഥാനാരോഹണം,പുതിയ അംഗങ്ങളുടെ ഇൻഡക്ഷൻ,ഓണാഘോഷത്തിന്റെയുംചാർട്ടർ ആനിവേഴ്സറിയുടെയും പ്രോജക്ടുകളുടെയും ഉദ്ഘാടനം എന്നിവ തിരുമല സിറ്റി പാലസ് ഹോട്ടലിൽ നടന്നു.
മലയിൻകീഴ് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുരേഷ് ബാബു ചടങ്ങ് ഉദ്ഘാടനം ചെയ്തു. വി. അനിൽകുമാർ, അഡ്വ. ആർ.വി.ബിജു, സരോജം, എസ്.അനിൽകുമാർ, ടി.ബിജു കുമാർ, കെ.രാധാകൃഷ്ണൻ, ജെ.ഡബ്ലിയു സ്റ്റീഫൻ, ഉമ്മർ ഷെരീഫ്, ഐ.ജി സുധീർ,ഹരി തിരുമല എന്നിവർ പങ്കെടുത്തു.