plus

തിരുവനന്തപുരം: ടി.കെ.എം എൻജിനിയറിംഗ് കോളേജിലെ 60 വയസ് പൂർത്തിയായ പൂർവ വിദ്യാർത്ഥി കൂട്ടായ്മ- 'ക്ലബ് മില്ലേനിയം ടി.കെ.എം 60 പ്ലസിന്റെ" സോണൽ മീറ്റിംഗ് ഓണാഘോഷവും കുടുംബ സംഗമവും തിരുവനന്തപുരം പത്മ കഫെയിൽ നടന്നു. പൂർവവിദ്യാർത്ഥി ടി.സി.മാത്യു ചടങ്ങ് ഉദ്ഘാടനം ചെയ്തു. ക്ലബ് പ്രസിഡന്റ് പി.എൻ. വീണ അദ്ധ്യക്ഷത വഹിച്ചു. സിംഫണി ടിവി എം.ഡി വി. കൃഷ്ണകുമാർ,സെക്രട്ടറി സലിം നാരായണൻ,ആർ. രാമവർമ്മ,വി.വിമൽ പ്രകാശ്,ബി. പ്രസന്നകുമാർ,ബി.ശ്രീകുമാർ എന്നിവർ പങ്കെടുത്തു.