കഴക്കൂട്ടം: വാക്കുതർക്കത്തിനിടെ മകനെ കത്രിക കൊണ്ട് കുത്തിപ്പരിക്കേല്പിച്ച പിതാവിനെ കഠിനംകുളം പൊലീസ് അറസ്റ്റുചെയ്തു. കഠിനംകുളം മരിയനാട് അർത്തിയിൽ പുരയിടത്തിൽ സ്റ്റീഫൻ (45) ആണ് അറസ്റ്രിലായത്. സ്റ്റീഫന്റെ മകൻ സുധീഷിന് ആക്രമണത്തിൽ മുതുകിലും വാരിയെല്ലിലും പരിക്കേറ്റു. കഴിഞ്ഞ ദിവസം രാവിലെയാണ് സംഭവം. സ്റ്റീഫൻ അമ്മ ബിന്ദുവിനെ മർദ്ദിക്കുന്നത് കണ്ട സുധീഷ് അച്ഛനെ പിടിച്ചു മാറ്റിയതോടെ ഈരുവരും തമ്മിൽ വാക്കേറ്റമുണ്ടായി. ഇതിൽ പ്രകോപിതനായ സ്റ്റീഫൻ സുധീഷിനെ കത്രിക കൊണ്ട് കുത്തിപ്പരിക്കേല്പിക്കുകയായിരുന്നു. സുധീഷിനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കഠിനംകുളം എസ്.എച്ച്.ഒ സജു,എസ്.ഐ അനൂപ് എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.