കിളിമാനൂർ: ഓണത്തോടനുബന്ധിച്ച് കാർഷിക വികസന കർഷക ക്ഷേമവകുപ്പിന്റെ വിപണി ഇടപെടൽ പദ്ധതി പ്രകാരം പുളിമാത്ത് ബ്ലോക്കിന്റെ പരിധിയിൽ വരുന്ന പുളിമാത്ത് കൃഷിഭവനിലെ കാരേറ്റ് പഞ്ചായത്ത് സമുച്ചയത്തും കിളിമാനൂർ കൃഷിഭവനിൽ ചൂട്ടയിൽ കസ്തൂർബ സഹകരണ ബാങ്ക് പരിസരം, കരവാരം കൃഷിഭവനിൽ ചാത്തമ്പാറ ജംഗ്ഷനിലും പഴയകുന്നുമ്മേൽ കൃഷിഭവനിൽ പഴയകുന്നുമ്മേൽ പഞ്ചായത്ത് സമുച്ചയം, മടവൂർ കൃഷിഭവനിൽ മടവൂർ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിലും പള്ളിക്കൽ കൃഷിഭവൻ ഇക്കോ ഷോപ്പ് ഇ.എം.എസ് ഹാളിന് സമീപം പള്ളിക്കൽ ജംഗ്ഷൻ, നാവായിക്കുളം കൃഷിഭവൻ ഇക്കോ ഷോപ്പ്, നാവായിക്കുളം തട്ടുപാലം, നഗരൂർ കൃഷിഭവൻ ഇക്കോ ഷോപ്പ് ആൽത്തറമൂട് എന്നിവിടങ്ങളിൽ സെപ്തംബർ 1 മുതൽ 4 വരെ ഓണവിപണികൾ സംഘടിപ്പിക്കും. അതത് കൃഷിഭവൻ പരിധിയിലുള്ള കർഷകരുടെ ഉത്പന്നങ്ങൾ 10ശതമാനം അധികവില നൽകി സംഭരിക്കുകയും പൊതുജനങ്ങൾക്ക് 30ശതമാനം വരെ വിലക്കുറവിൽ കൃഷി വകുപ്പിന്റെ ഓണവിപണികൾ വഴി വില്പന നടത്തുകയും ചെയ്യും. കൂടാതെ മൂന്നാർ,വട്ടവട,കാന്തല്ലൂർ പ്രദേശങ്ങളിലെ കർഷകരുടെ ശീതകാല പച്ചക്കറികളായ ക്യാബേജ്,ക്യാരറ്റ്,കോളിഫ്ലവർ,ബീറ്റ്റൂട്ട്,വെളുത്തുള്ളി എന്നിവ ഹോർട്ടികോർപ്പ് വഴി സംഭരിച്ചും വില്പന നടത്തും.വിവിധ ജില്ലകളുടെ കേരള അഗ്രോ ബ്രാൻഡിലുള്ള ഉത്പന്നങ്ങളും മിതമായ നിരക്കിൽ ഓണവിപണിയിൽ ലഭിക്കും.