dhar

കിളിമാനൂർ: സ്കൂൾ പാചക തൊഴിലാളികളുടെ ശമ്പളകുടിശിക കൊടുക്കാതെ ഓണക്കാലത്ത് തൊഴിലാളികളെ പട്ടിണിക്കിടുന്നത് തൊഴിലാളി സർക്കാരിന്റെ നയമല്ലെന്ന് എ.ഐ.ടി.യു.സി ജില്ലാ സെക്രട്ടറി മീനാങ്കൽ കുമാർ. സ്കൂൾ പാചക തൊഴിലാളി യൂണിയൻ കിളിമാനൂർ ജില്ലാ വിദ്യാഭ്യാസ ഓഫീസിന് മുന്നിൽ നടത്തിയ ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.സ്കൂൾ പാചക തൊഴിലാളി യൂണിയൻ ജില്ലാ ട്രഷറർ എസ്.അംബിക അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ സംസ്ഥാന കമ്മിറ്റിയംഗം ബി.എസ്.റജി,സി.പി.ഐ കിളിമാനൂർ മണ്ഡലം സെക്രട്ടറി എ.എം.റാഫി,യൂണിയൻ ജില്ലാ സെക്രട്ടറി ടി.എം.ഉദയകുമാർ,വർക്കിംഗ് പ്രസിഡന്റ് കെ.ജെ.കുഞ്ഞുമോൻ തുടങ്ങിയവർ പങ്കെടുത്തു.