വർക്കല: വർക്കല നഗരസഭയുടെ ഓണാഘോഷത്തിന് തുടക്കമായി. നഗരസഭാ ചെയർമാൻ കെ.എം.ലാജി ഓണാഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്തു. വൈസ് ചെയർപേഴ്സൺ കുമാരി സുദർശനി, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ വിജി,നിതിൻ നായർ,അജയകുമാർ,ബീവി ജാൻ,നഗരസഭാ സെക്രട്ടറി മിത്രൻ തുടങ്ങിയവർ പങ്കെടുത്തു.ഇന്ന് മുതൽ സെപ്തംബർ 3 വരെ നഗരസഭയുടെ വിവിധ സ്ഥാപനങ്ങളുടെ ഓണാഘോഷ പരിപാടികൾ നടക്കും.