തിരുവനന്തപുരം : അത്യാധുനികമായ മെച്ചപ്പെട്ട സൗകര്യങ്ങളോടെ സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രി കൂടുതൽ കരുത്താർജ്ജിക്കുന്നു. 180കോടിയുടെ 15പദ്ധതികൾ മുഖ്യമന്ത്രി പിണറായി വിജയൻ നാളെ ഉദ്ഘാടനം ചെയ്യും. 98.79 കോടിയിൽ പൂർത്തീകരിച്ച പദ്ധതികളുടെയും 81.50 കോടിയുടെ പദ്ധതികളുടെ നിർമ്മാണ ഉദ്ഘാടനവുമാണ് നിർവഹിക്കുന്നത്.മെഡിക്കൽ കോളേജിലും എസ്.എ.ടിയിലും എത്തുന്നവർക്ക് ഇതിന്റെ ഗുണം ലഭിക്കും.വൈകിട്ട നാലിന് 4ന് മെഡിക്കൽ കോളേജ് ഗ്രൗണ്ടിൽ നടക്കുന്ന ചടങ്ങിൽ മന്ത്രി വീണാ ജോർജ്ജ് അദ്ധ്യക്ഷത വഹിക്കും.
കിഫ്ബിയിലൂടെ 21.35കോടി രൂപ ചെലവഴിച്ച് നിർമ്മിച്ച എം.എൽ.ടി ബ്ലോക്ക്. 43.9കോടിയുടെ പോർട്ടബിൾ ഡിജിറ്റൽ റേഡിയോഗ്രാഫി, 4 അൾട്രാസൗണ്ട് മെഷീൻ, 2 സ്റ്റേഷനറി ഡിജിറ്റൽ റേഡിയോഗ്രാഫി മെഷീൻ,എം.ആർ.ഐ. മെഷീൻ, സി.റ്റി.ഡി.ആർ. യൂണിറ്റ്, പോർട്ടബിൾ എക്സ്‌റേ മെഷീൻ മൊബൈൽ ഡി.ആർ.യൂണിറ്റ്, 8.5 കോടി ചെലവിൽ കെ.എച്ച്.ആർ.ഡബ്ല്യു.എസ് സജ്ജമാക്കിയ കാത്ത്ലാബ്, 7.67 കോടി മുടക്കി ന്യൂക്ലിയർ മെഡിസിൻ വിഭാഗത്തിൽ സ്ഥാപിച്ച സ്‌പെക്ട് സി.ടി, 4.5 കോടിയുടെ 128 സ്ലൈസ് സി.ടി യൂണിറ്റ്, 5.95 കോടിയിൽ നവീകരിച്ച എസ്.എ.ടിയിലെ വിവിധ വാർഡുകൾ. പീഡിയാട്രിക് ന്യൂറോളജി വിഭാഗം,ലോകോത്തര നിലവാരത്തോടെ സജ്ജമാക്കിയ പീഡിയാട്രിക് നെഫ്രോ വാർഡ്, 93.36 ലക്ഷം രൂപയുടെ പീഡിയാട്രിക് ഗ്യാസ്‌ട്രോ എൻഡോസ്‌കോപ്പി യൂണിറ്റ്,
ഒരു കോടിയുടെ മദർ ന്യൂബോൺ കെയർ യൂണിറ്റ്, 1.5 കോടി ചെലവഴിച്ച് യൂറോളജി, നെഫ്രോളജി വിഭാഗങ്ങളിലെ രോഗികൾക്ക് രോഗനിർണയത്തിനായി യൂറോ ഡയനാമിക്സ് സ്റ്റഡി സെന്റർ ലാബ്, 19.5 ലക്ഷത്തിന്റെ മുലപ്പാൽ ബാങ്ക്, ജനങ്ങൾക്കും വിദ്യാർത്ഥികൾക്കും ജീവനക്കാർക്കും ആവശ്യമുള്ള വിവരങ്ങൾ ലഭ്യമാക്കുന്നതിനുള്ള വെബ്സൈറ്റ്, 81.50 കോടിയുടെ ഒ.ടി ബ്ലോക്ക് എന്നിവയാണ് ഉദ്ഘാടനം ചെയ്യുന്നത്.