udghadanam-cheyyunnu

കല്ലമ്പലം: കടുവയിൽ മുസ്ലിം ജമാഅത്ത് ചാരിറ്റബിൾ ട്രസ്റ്റിന്റെ കീഴിൽ നടന്ന നബിദിനാചരണത്തിന്റെ ഭാഗമായി വാർഷിക സ്വലാത്ത് ദുആ മജ്ലിസ് സംഘടിപ്പിച്ചു. കടുവയിൽ ചീഫ് ഇമാം അബൂറബീഅ് സ്വദഖത്തുല്ലാ മൗലവി ഉദ്ഘാടനം ചെയ്തു. മൻസൂറുദ്ദീൻ റഷാദി അദ്ധ്യക്ഷത വഹിച്ചു.കടുവയിൽ ഇർഷാദ് ബാഖവി,മുനീർ മൗലവി,ട്രസ്റ്റ് പ്രസിഡന്റ് എ.താഹ,എ.എം.എ.റഹീം,എം.എസ്.ഷെഫീർ,മുഹമ്മദ് ഷെഫീഖ്,അൻസാരി മൗലവി,ഷാജഹാൻ മൗലവി,അബൂബക്കർ മൗലവി,നവാസ്,റിയാസ്,സൈനുല്ലാബ്ദീൻ,മുജീബ് ഫാറൂഖി തുടങ്ങിയവർ പങ്കെടുത്തു.