ചിറയിൻകീഴ്: ചിറയിൻകീഴ് സർവീസ് സഹകരണ ബാങ്കിൽ 60 വയസ് കഴിഞ്ഞവരുടെയും അംഗപരിമിതരുടെയും സഹായത്തിനായി സൗഹൃദ കൗണ്ടർ പ്രവർത്തനമാരംഭിച്ചു.ബാങ്ക് ഹെഡ് ഓഫീസിന്റെ താഴത്തെ നിലയിൽ ആരംഭിച്ച കൗണ്ടറിന്റെ ഉദ്ഘാടനം സഹകാരിയും മുതിർന്ന പൗരനുമായ ആർ.ഗോപിനാഥൻ നായർ നിർവഹിച്ചു.വി.ശശി എം.എൽ.എ,ജില്ലാപഞ്ചായത്തംഗം ആർ.സുഭാഷ്,ബാങ്ക് പ്രസിഡന്റ് ആർ.ഷാജി,ജി.വ്യാസൻ,പി.മണികണ്ഠൻ,വി.വിജയകുമാർ,ആർ.സരിത,വി.സുഭാഷ് എന്നിവർ പങ്കെടുത്തു.