parassla-gvhs

പാറശാല: പാറശാല ജി.വി.എച്ച്.എസ്.എസിൽ കൃഷിചെയ്ത ബന്തി പൂക്കളുടെ വിളവെടുപ്പ് പാറശാല കൃഷിഭവനിലെ അഗ്രി.അസിസ്റ്റന്റ് ഡോ.സീന രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.കുട്ടികൾ വിളവെടുത്ത പൂക്കൾ സ്‌കൂളിലെ ഓണപ്പൂക്കളത്തിനായി കൈമാറി.സ്കൂൾ പരിസ്ഥിതി ക്ലബ്‌ വിദ്യാർത്ഥികളുടെ ശ്രമഫലമായാണ് ബന്തിത്തോട്ടം നിർമ്മിച്ചത്.പി.ടി.എ പ്രസിഡന്റ്‌ ബിനിൽകുമാർ.ബി,പ്രിൻസിപ്പൽ റാണി,ഹെഡ്മിസ്ട്രസ് എസ്.ഷഹുബാനത്ത്,കൺവീനർ സുനിത എന്നിവർ പങ്കെടുത്തു.