കൽപ്പറ്റ: കൈനാട്ടി പത്മപ്രഭ പൊതു ഗ്രന്ഥാലയം എല്ലാ മാസത്തെയും ആദ്യ ഞായറാഴ്ച സംഘടിപ്പിക്കുന്ന പാട്ടരുവി സംഗീത പരിപാടി ഇരുപത്തിയഞ്ചാമത് ലക്കം ഇന്ന് 4.30ന് എം,പി വീരേന്ദ്രകുമാർ ഹാളിൽ അരങ്ങേറും. മലയാള സിനിമാഗാന ശാഖയ്ക്ക് ഒട്ടേറെ സംഭാവനകൾ അർപ്പിച്ച വി. ദക്ഷിണാമൂർത്തിയുടെ ഓർമ്മയിലാണ് ഇത്തവണ പാട്ടരുവി. അദ്ദേഹം ഈണം നൽകിയ ഗാനങ്ങൾ വയനാട്ടിലെ ഗായകർ ആലപിക്കും.