മാനന്തവാടി: നിയമം നടപ്പാക്കുന്നതിനായി പ്രവർത്തിക്കുന്ന സർക്കാർ ജീവനക്കാർക്ക് നിർഭയമായി ജോലി ചെയ്യുവാനുള്ള സാഹചര്യം ഉറപ്പാക്കണമെന്ന് പരിസ്ഥിതി സംഘടനയായ ഗ്രീൻ ലവേഴ്സ് ആവശ്യപ്പെട്ടു. വയൽ നികത്തലിനെതിരെ നിയമ നടപടി എടുത്ത മാനന്തവാടി മുൻ വില്ലേജ് ഓഫീസർ രാജേഷ് കുമാറിന് സ്വകാര്യ വ്യക്തിയിൽ നിന്നും ഭീഷണി ഏറ്റ് വാങ്ങേണ്ടി വന്ന സാഹചര്യം അത്യന്തം അപകടകരമാണ്. ഇത്തരം ഭീഷണികളുയർത്തുന്നവർക്കെതിരെ കർശനമായ നിയമനടപടികൾ സ്വീകരിക്കണമെന്നും. ഗ്രീൻ ലവേഴ്സിന്റെ സജീവ പ്രവർത്തകനും കൂടിയായ രാജേഷ് കുമാറിന് സംരക്ഷണം നൽകണമെന്നും ഗ്രീൻ ലവേഴ്സ് ആവശ്യപ്പെട്ടു.