കൽപ്പറ്റ: എൻ.എസ്.എസ് ഹയർസെക്കൻഡറി സ്‌കൂളിലെ നാഷ്ണൽ സർവീസ് സ്‌കീമും യുവരാജ് സിംഗ് ഫൗണ്ടേഷനും ചേർന്ന് ശനിയാഴ്ച സ്തനാർബുദ നിർണയ ക്യാമ്പ് നടത്തും. രാവിലെ 10 മുതൽ വൈകീട്ട് മൂന്നുവരെ സ്‌കൂൾ ഓഡിറ്റോറിയത്തിലാണ് ക്യാമ്പ്. പൊതുജനങ്ങൾക്ക് പങ്കെടുക്കാം. ആരോഗ്യ കേരളം ഡിസ്ട്രിക്ട് പ്രോഗ്രാം മാനേജർ സമീഹ സെയ്തലവി ഉദ്ഘാടനം ചെയ്യും.