കൽപ്പറ്റ: സി.പി.എം പാർട്ടിയെ പൊതു മധ്യത്തിൽ മോശമാക്കുന്ന നിലയിൽ പ്രതികരിച്ച പത്ത് സി.പി.എം നേതാക്കളെ ബ്രാഞ്ച് കമ്മറ്റികളിലേക്ക് തരം താഴ്ത്തി. ഇവരുടെ നടപടി സംഘടനാ വിരുദ്ധവും കടുത്ത അച്ചടക്ക ലംഘനവുമാണെന്ന് സി.പി.എം വയനാട് ജില്ലാ കമ്മിറ്റി ഇറക്കിയ പത്രകുറിപ്പിൽ പറഞ്ഞു. പാർട്ടിക്കെതിരായി മാദ്ധ്യമങ്ങളിലൂടെ പരസ്യ പ്രതികരണം നടത്തിയ പുൽപ്പള്ളി ഏരിയാ കമ്മിറ്റി അംഗങ്ങളായ എ.എം പ്രസാദ്, ജിഷ്ണു ഷാജി, ഇരുളം ലോക്കൽ കമ്മിറ്റിയംഗം എ.വി ജയൻ, പൂതാടി ലോക്കൽ സെക്രട്ടറി പി.കെ മോഹനൻ, കമ്പളക്കാട് ലോക്കൽ കമ്മിറ്റി അംഗങ്ങളായ കെ. ജബ്ബാർ, എ. റിയാസ്, മുഹമ്മദ് എന്ന ബാവ, കണിയാമ്പറ്റ ലോക്കൽ കമ്മിറ്റി അംഗങ്ങളായ കെ. ഇബ്രാഹിം , കെ. ജംഷീർ, കണിയാമ്പറ്റ ബ്രാഞ്ച് സെക്രട്ടറി രാഘവൻ എന്നിവരെയാണ് അച്ചടക്ക നടപടിയുടെ ഭാഗമായി സി.പി.എമ്മിന്റെ തിരെഞ്ഞെടുക്കപ്പെട്ട എല്ലാ സ്ഥാനങ്ങളിൽ നിന്നും നീക്കം ചെയ്ത് ബന്ധപ്പെട്ട ബ്രാഞ്ചിലേക്ക് തരംതാഴ്ത്തിയത്.