athul

മാനന്തവാടി: രണ്ടര വയസുകാരിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ സംഭവത്തിൽ യുവാവ് അറസ്റ്റിൽ. മാനന്തവാടി സ്വദേശി അതുൽ രാജ് (22)നെയാണ് മാനന്തവാടി എസ്.എച്ച്.ഒ പി.റഫീഖിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. കുട്ടിക്ക് ശാരീരിക വേദന അനുഭവപ്പെട്ടതിനെ തുടർന്ന് നടത്തിയ വിദഗ്ദ്ധ പരിശോധനയിലാണ് ലൈംഗിക അതിക്രമം നടന്നതായി കണ്ടെത്തിയത്. പോക്സോ കേസ് രജിസ്റ്റർ ചെയ്ത് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.