janu

കൽപ്പറ്റ: ജെ.ആർ.പി സംസ്ഥാന അദ്ധ്യക്ഷ സി.കെ.ജാനുവും സംഘവും എൻ.ഡി.എ സഖ്യം വിട്ടു. ഇന്നലെ കോഴിക്കോട് ചേർന്ന ജെ.ആർ.പി സംസ്ഥാന കമ്മിറ്റിയാണ് എൻ.ഡി.എ സഖ്യം വിടാൻ തീരുമാനിച്ചത്. 2016 മുതൽ എൻ.ഡി.എ സഖ്യത്തിന്റെ ഭാഗമാണ് ജെ.ആർ.പി. എന്നാൽ ഇതേവരെ ഒരു അംഗീകാരവും എൻ.ഡി.എയിൽ ചേർന്നതിലൂടെ ജെ.ആർ.പിക്ക് ലഭിച്ചിട്ടില്ലെന്ന് സി.കെ.ജാനു 'കേരളകൗമുദി'യോട് പറഞ്ഞു.