മാവേലിക്കര: വടക്കേ നട പള്ളിയറക്കാവ് സരസ്വതി ക്ഷേത്രത്തിലെ നവരാത്രി മഹോത്സവം സബ് ഗ്രൂപ്പ് ഓഫീസർ എസ്.സവിതാദേവി ഉദ്ഘാടനം ചെയ്തു. ഉപദേശക സമിതി പ്രസിഡന്റ് എസ്.ഹരി അദ്ധ്യക്ഷനായി. ജെ.ലക്ഷ്മി നാരായണൻ, ജി.രവികുമാർ, കലേഷ് കുമാർ, എസ്.രാജാമണി, വിനു ശങ്കർ, മഹേഷ്കുമാർ, സുഭാഷ് കുമാർ, അനീഷ്, വിജയകുമാർ എന്നിവർ സംസാരിച്ചു.