gvxdgvbv

പറയകാട് : കുത്തിയതോട് പഞ്ചായത്ത് പത്താം വാർഡ് ഗുരുമന്ദിരം റോഡിൽ രണ്ടിടങ്ങളിൽ പൈപ്പുപൊട്ടി കുടിവെള്ളം പാഴാകുന്നു. പൈപ്പ് പൊട്ടിയപ്പോൾ തന്നെ നാട്ടുകാർ ചേർത്തലയിലെ ജല വകുപ്പ് ഓഫീസിൽ അറിയിച്ചതാണ്. എന്നാൽ,​ തകരാറ് തീർത്ത് ജലം പാഴാകുന്നത് ഒഴിവാക്കാൻ അധികൃതർ നടപടികൾ സ്വീകരിച്ചില്ല. പ്രശ്നപരിഹാരത്തിന് അടിയന്തര നടപടി സ്വീകരിക്കണമെന്നതാണ് പ്രദേശവാസികളുടെ ആവശ്യം.