
ചേർത്തല: ഗുരുദർശനം വ്യാവസായിക ഗ്രൂപ്പും ബോബി ചെമ്മണ്ണൂർ ഇന്റർനാഷണൽ ഗ്രൂപ്പും സംയുക്തമായി സംഘടിപ്പിച്ച വ്യാവസായിക ട്രെയിനിംഗ് പ്രോഗ്രാം മന്ത്രി പി.പ്രസാദ് ഉദ്ഘാടനം ചെയ്തു. 10 ലക്ഷം തെങ്ങിൻതൈ വിതരണവും ഒരു കോടിയിലധികം ഫലവൃക്ഷതൈകൾ നട്ടുപിടിപ്പിക്കുന്ന പള്ളംശങ്കറിന് ഇന്ത്യൻ കർമ്മരത്ന അവാർഡും നൽകി ആദരിച്ചു. ചേർത്തല റോട്ടറി ക്ലബ് ഹാളിൽ നടന്ന സമ്മേളനത്തിൽ ചെയർമാൻ ബിജു ദേവരാജ് അദ്ധ്യക്ഷത വഹിച്ചു.പ്രമുഖ വ്യവസായി ബോബി ചെമ്മണ്ണൂർ (ബോച്ചെ ) മുഖ്യാതിഥിയായി.ചേർത്തല നഗരസഭ ചെയർപേഴ്സൺ ഷേർളി ഭാർഗവൻ,കാർഷിക വികസന ബാങ്ക് പ്രസിഡന്റ് അഡ്വ.സി.കെ.ഷാജിമോഹൻ,ഗുരുദർശനം ഗ്രൂപ്പ് ചെയർമാൻ സുരാജ് കുമാർ,ജില്ലാ കോ–ഓർഡിനേറ്റർ കൃഷ്ണകുമാർ,എന്നിവർ സംസാരിച്ചു.