
മുഹമ്മ: മികച്ച ഫയർ മാനുള്ള മുഖ്യമന്ത്രിയുടെ അവാർഡിനർഹനായ ചേർത്തല ഫയർ സ്റ്റേഷനിലെ അസി.സ്റ്റേഷൻ ഓഫീസറായ സി.ആർ.മധുവിന് സ്നേഹദീപം സ്വയംസഹായ സംഘത്തിന്റെ ആദരവ് മന്ത്രി പി.പ്രസാദ് നൽകി. ചടങ്ങിൽ സംഘം പ്രസിഡന്റ് എസ്. സോണി , സെക്രട്ടറി രഘുവരൻ, പി .സാബു, ജയരാജ് തുടങ്ങിയവർ സംസാരിച്ചു .