ആലപ്പുഴ:സീനിയർ ജേർണലിസ്റ്റ്സ് യൂണിയൻ കേരള (എസ്.ജെ.യു.കെ) ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന മുതിർന്ന പത്രപ്രവർത്തകരുടെ കുടുംബ സംഗമവും ഓണാഘോഷവും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി.രാജേശ്വരി ഉദ്ഘാടനം ചെയ്തു. സീനിയർ ജേർണലിസ്റ്റ്സ് യൂണിയൻ കേരളാ ജില്ലാ പ്രസിഡന്റ് കളർകോട് ഹരികുമാർ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറിഎ.ഷൗക്കത്ത് സ്വാഗതം പറഞ്ഞു, എസ്.ജെ.യു.കെ മുൻ സംസ്ഥാന സെക്രട്ടറി പി.ജയനാഥ് ആമുഖ വിവരണം നടത്തി. മാദ്ധ്യമ പ്രവർത്തക എം.വിനീതാ ഗോപി മുഖ്യ പ്രഭാഷണം നടത്തി.സമസ്ത കേരളാ സാഹിത്യ പരിഷത്ത് ജനറൽ സെക്രട്ടറി പ്രൊഫ. നെടുമുടി ഹരികുമാർ ഓണ സന്ദേശം നൽകി. ജില്ലാ ഇൻഫർമേഷൻ ഓഫീസർ കെ.എസ് സുമേഷ്, പ്രസ് ക്ലബ് സെക്രട്ടറി ആർ.രജീഷ് കുമാർ, ആര്യാട് ഭാർഗ്ഗവൻ, സതീഷ് ആലപ്പുഴ,കെ.യു.ഡബ്ലിയു.ജെ സംസ്ഥാന കമ്മറ്റി അംഗം കെ എ ബാബു,ബി.സുശിൽകുമാർ,എം.എം.ഷംസുദീൻ,എസ്.ജെ.യു.കെ സംസ്ഥാന കമ്മിറ്റി അംഗം കെ. ജയപ്രകാശ്, രേഖ കൃഷ്ണൻ, സലീഷ് കുമാർ, രാജീവ്, സജിത പറത്തറ, രാധമ്മ കാർത്തികേയൻ , രാജമ്മ ഹരിദാസ് തുടങ്ങിയവർ സംസാരിച്ചു.