pachakkari-vipanana-mela

മാന്നാർ: കുട്ടമ്പേരൂർ 611-ാം നമ്പർ സർവീസ് സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തിൽ പച്ചക്കറി വിപണന മേള ആരംഭിച്ചു. ചെങ്ങന്നൂർ അസി. രജിസ്ട്രാർ രതീഷ് ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് ഡോ.കെ.മോഹനൻപിള്ള അദ്ധ്യക്ഷത വഹിച്ചു. ബാങ്ക് സെക്രട്ടറി പി.ആർ.സജികുമാർ, യൂണിറ്റ് ഇൻസ്പെക്ടർ കൃഷ്ണപ്രിയ, ഭരണസമിതിയംഗങ്ങളായ രാജേന്ദ്രപ്രസാദ്, സുധാമണി എന്നിവർ സംസാരിച്ചു. വിപണി നാളെ വരെ ഉണ്ടായിരിക്കുമെന്ന് ബാങ്ക് പ്രസിഡന്റ് ഡോ.കെ.മോഹനൻപിള്ള പറഞ്ഞു.