കായംകുളം: പുല്ലുകുളങ്ങര ശ്രീ ധർമ്മ ശാസ്താ ക്ഷേത്രത്തിലെ തിരുവോണ തിരുമുൽകാഴ്ച്ച ഉത്രാട ദിനമായ 4 ന് രാവിലെ ഏഴിന് നടക്കും.സേവ പന്തലിൽ സമർപ്പിക്കപ്പെട്ട കാർഷിക വിളകൾ രാവിലെ ഏഴിന് ക്ഷേത്രം ഭാരവാഹികളും ഭക്ത ജനങ്ങളും വലം വച്ച് ക്ഷേത്ര കൊടിമരചുവട്ടിൽ ഒന്നിച്ച് സമർപ്പിക്കും.