അമ്പലപ്പുഴ: പുന്നപ്ര ശാന്തി ഭവൻ മാനേജിംഗ് ട്രസ്റ്റി ബ്രദർ മാത്യു ആൽബിന്റെ ജീവചരിത്ര പുസ്തക പ്രകാശനവും എസ്.ബി.എസ് കമ്യൂണിക്കേഷൻ ചാനലിന്റെ രജത ജൂബിലി ആഘോഷവും സാംസ്കാരിക സമ്മേളനവും ഇന്ന് ശാന്തി ഭവൻ അങ്കണത്തിൽ നടക്കും. മാത്യു ആൽബിന്റെ ജീവചരിത്രം ആസ്പദമാക്കി ഫാ.ഈനാശുവിൻസന്റ് ചിറ്റിലപ്പിള്ളി തയ്യാറാക്കിയ കാരുണ്യ കനത് കിരീടം എന്ന പുസ്തകത്തിന്റെ പ്രകാശനമാണ് നടക്കുന്നത്. രാവിലെ 8.30 ന് ചങ്ങനാശേരി അതിരൂപതാ മെത്രാൻ മാർ തോമസ് തറയിൽ പുസ്തക ആശീർവാദ കർമ്മം നിർവഹിക്കും.പുന്നപ്ര സെന്റ് ജോസഫ് ഫെറോന ചർച്ച് വികാരി ഫാ.ആന്റണി കട്ടിക്കാട് വിശുദ്ധ കുർബാനക്ക് മുഖ്യകാർമ്മികത്വം വഹിക്കും.ഫാ.ഷിന്റോ ചാലിൽ സഹകാർമ്മികനാകും.പുന്നപ്ര ജോൺ മരിയ വിയാനി ചർച്ച് വികാരി ഫാ.ക്ലീറ്റസ് കാരക്കാട്ട് അദ്ധ്യക്ഷനാകും. റോട്ടറി ക്ലബ് ഡിസ്ട്രിക് ഗവർണർ ഡോ.ടീന ആന്റണി പുസ്തക പ്രകാശന ചടങ്ങ് ഉദ്ഘാടനം ചെയ്യും. ഡോ.റോയി സി.മാത്യു മുഖ്യാതിഥിയാകും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഷീബ രാകേഷ് മുഖ്യ പ്രഭാഷണം നടത്തും.സി.ഡോ.എ ലൈസാ കുപ്പോഴേക്കൽ, സി.ഡോ ളോറസ്, സ്വാമി ശിവബോധാനന്ദ തുടങ്ങിയവർ അനുഗ്രഹ പ്രഭാഷണം നടത്തും. മുൻ മന്ത്രി ജി.സുധാകരൻ, പി.ജി. സൈറസ് തുടങ്ങിയവർ സംസാരിക്കും. ബിനോയി തങ്കച്ചൻ സ്വാഗതവും മാത്യു ആൽബിൻ നന്ദിയും പറയും.